കേരളം

ചാന്‍സലര്‍ പദവി: ഗവര്‍ണറെ നീക്കല്‍ നീളും, ബില്‍ രാഷ്ട്രപതിക്ക് അയക്കാന്‍ നിയമോപദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്ലുകള്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ നിയമോപദേശം. രാജ്ഭവന്റെ നിയമോപദേഷ്ടാവ് ഗോപകുമാരന്‍നായരാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിയമോപദേശം നല്‍കിയത്. 

തന്നെ നേരിട്ടു ബാധിക്കുന്ന കാര്യത്തില്‍ താന്‍ തന്നെ തീരുമാനമെടുക്കുന്നതു ശരിയല്ലെന്ന് ഗവര്‍ണര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്നു ബില്ലിന്റെ കാര്യത്തില്‍ നിയമോപദേശം തേടുകയും ചെയ്തു. ഗവര്‍ണറെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുതെന്നാണ് നിയമോപദേശം ലഭിച്ചത്. ഇതോടെ ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഉറപ്പായി. രാഷ്ട്രപതിക്ക് അയച്ചാല്‍ ബില്ലുകളില്‍ തീരുമാനമെടുക്കുന്നതു ചിലപ്പോള്‍ വര്‍ഷങ്ങള്‍ തന്നെ നീണ്ടേക്കും. 

ചാന്‍സലര്‍ സ്ഥാനത്തുനിന്നും ഗവര്‍ണറെ മാറ്റുന്നതിന് രണ്ടു ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഇത് ഒഴികെ കഴിഞ്ഞ സമ്മേനം പാസാക്കിയ 17 ബില്ലുകള്‍ക്കു കഴിഞ്ഞ ദിവസം ഗവര്‍ണര്‍ അനുമതി നല്‍കി. അതേസമയം മുന്‍ സമ്മേളനം പാസാക്കിയ ലോകായുക്ത ബില്ലില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി