കേരളം

'ഭക്ഷണം കഴിച്ചില്ലെങ്കില്‍ വായില്‍ വടികൊണ്ടു കുത്തും'; അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനം, കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്


മലപ്പുറം: അച്ഛനും രണ്ടാനമ്മയും മര്‍ദനത്തിനിരയാക്കിയ കൊളത്തൂരിലെ ആറാം ക്ലാസുകാരനെ ചൈല്‍ഡ് ലൈന്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭക്ഷണം കഴിക്കാത്തതിന്റെ പേരില്‍ കുട്ടിയെ മര്‍ദിക്കുന്നെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ അച്ഛനും രണ്ടാനമ്മയും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് കണ്ടെത്തി.

ഭക്ഷണം മുഴുവന്‍ കഴിക്കാത്തതിനാല്‍ വായില്‍ വടി ഉപയോഗിച്ച് കുത്താറുണ്ടെന്ന് കുട്ടി പറഞ്ഞു. കുട്ടിയുടെ അമ്മ അഞ്ചുവര്‍ഷം മുമ്പ് മരിച്ചതാണ്. സ്‌കൂള്‍ അധികൃതരുടെ സഹായത്തോടെ ചികിത്സ നല്‍കിയശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്. കുട്ടിയെ അച്ഛന്റെ മാതാപിതാക്കള്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി