കേരളം

കോട്ടയത്ത് നഴ്‌സിങ്ങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 60 ഓളം വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. അറുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തിയശേഷം ക്യാന്റീന്‍ അടപ്പിച്ചു. 

ബിഎസ് സി ജനറല്‍ നഴ്‌സിങ്ങ് പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധയുണ്ടായത്. മന്ദിരം ആശുപത്രിയില്‍ രണ്ടു ക്യാന്റീനുകളുണ്ട്. ഇതില്‍ ഒന്നില്‍ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണം നല്‍കുന്നത്. ഇതിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയിക്കപ്പെടുന്നത്. 

ശാരീരിക അസ്വസ്ഥത ഉണ്ടായ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കു ശേഷം രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് പറഞ്ഞു വിട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും