കേരളം

മാഡം, സാര്‍ വിളികള്‍ വേണ്ട, ടീച്ചര്‍ എന്ന് മതി: ബാലാവകാശ കമ്മീഷന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സ്‌കൂളുകളില്‍ അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്ന് ബാലാവകാശ കമ്മീഷന്‍. മാഡം, സാര്‍ തുടങ്ങിയ വിളികള്‍ ഒഴിവാക്കുന്നതാണ് ഉചിതം. ലിംഗനീതിക്കും അധ്യാപകരെ ടീച്ചര്‍ എന്ന് വിളിക്കുന്നതാണ് അഭികാമ്യമെന്നും ബാലാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

സ്‌കൂളുകളില്‍ ഇത് നടപ്പാക്കാന്‍ നിര്‍ദേശിക്കാന്‍ ഡിപിഐയോട് ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിനും ഇതില്‍ അനുകൂല നിലപാട് ആണെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. 

ടീച്ചര്‍ വിളിയിലൂടെ തുല്യത നിലനിര്‍ത്താനും കുട്ടികളോടുളള അടുപ്പം കൂട്ടാനും സ്നേഹാര്‍ദ്രമായ സുരക്ഷിതത്വം കുട്ടികള്‍ക്ക് അനുഭവിക്കാനും കഴിയുമെന്നാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ കെ വി മനോജ്കുമാര്‍, അംഗം സി വിജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

സെല്‍ഫിയെടുക്കുമ്പോള്‍ നാണം വരുമെന്ന് രശ്മിക; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്