കേരളം

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ വ്യാജ ബോംബ് ഭീഷണി, പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: റെയില്‍വെ സ്റ്റേഷനില്‍ ബോംബ് വെച്ചെന്ന വ്യാജ സന്ദേശമയച്ച പ്രതി പിടിയില്‍. നാലുവയല്‍ സ്വദേശി റിയാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലാണ് ഇയാള്‍ വ്യാജ സന്ദേശം അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. 

ചൊവ്വാഴ്ച രാത്രി ഒന്‍പതോടെയാണ് കണ്ണൂര്‍ റെയില്‍വെ പൊലീസിന്റെ ജില്ലാ കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. പിന്നാലെ, കണ്ണൂര്‍ ടൗണ്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ സംശയകരമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

നക്‌സല്‍ നേതാവ് കുന്നേല്‍ കൃഷ്ണന്‍ അന്തരിച്ചു

മേയ് ഒന്ന് മുതൽ വേണാട് എക്‌സ്പ്രസിന് എറണാകുളം സൗത്ത് സ്‌റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകില്ല; സമയക്രമത്തിൽ മാറ്റം

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു