കേരളം

വായുമലിനീകരണം: കൊച്ചിയിൽ 59 മൈക്രോഗ്രാം, 40ന് മുകളിൽ അപകടകരം; ഒന്നാമത് ഡൽഹി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും ഉയർന്ന തോതിൽ വായുമലിനീകരണം നേരിടുന്ന നഗരങ്ങളുടെ പട്ടികയിൽ വീണ്ടും ഒന്നാമതായി ഡൽഹി. 99.7 മൈക്രോഗ്രാം ആണ് ഡൽഹിയിലെ മലിനീകരണത്തോത്. ഹരിയാനയിലെ ഫരീദാബാദും (95.64) യുപിയിലെ ഗാസിയാബാദുമാണ് (91.25) രണ്ടും മൂന്നും സ്ഥാനങ്ങളിൽ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ 2022ലെ കണക്കുകൾ പ്രകാരം നാഷനൽ ക്ലീൻ എയർ പ്രോഗ്രാം പുറത്തുവിട്ട റിപ്പോർട്ടിലാണ് മലിനീകരണത്തോത് വ്യക്തമാക്കിയിരിക്കുന്നത്. 

40 മൈക്രോഗ്രാമിനു മുകളിലുള്ള മലിനീകരണം ആരോഗ്യത്തിന് അപകടകരമാണ്. കേരളത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ കൊച്ചിയിൽ മാത്രമാണ് 40 മൈക്രോഗ്രാമിനു മുകളിൽ മലിനീകരണമുള്ളത്. 59 മൈക്രോഗ്രാം ആണ് കൊച്ചിയിലെ മലിനീകരണത്തോത്. കണ്ണൂർ, കൊല്ലം ജില്ലകളിൽ 34 മൈക്രോഗ്രാമും തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ യഥാക്രമം 33, 32, 31 മൈക്രോഗ്രാമും ആണ് മലിനീകരണത്തോത്. 

2021ലെ കണക്കുകളിൽ കൊച്ചിയിലെ മലിനീകരണതോത് 30 മൈക്രോഗ്രാം ആയിരുന്നു. ഇതാണ് 59മൈക്രോഗ്രാം ആയി വർദ്ധിച്ചിരിക്കുന്നത്. 2020ൽ 40 മൈക്രോഗ്രാം ആയിരുന്ന കൊല്ലത്തെ മലിനീകരണം കുറഞ്ഞതായാണ് റിപ്പോർട്ടിൽ നിന്ന് വ്ക്തമാകുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മുൻവർഷത്തേക്കാൾ മലിനീകരണത്തോത് ഉയർന്നതായാണ് കണക്കുകൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്