കേരളം

ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാൻ ടിക്കറ്റെടുത്തു; ഒരു കോടിയടക്കം മൂന്ന് പേർക്ക് സമ്മാനം 

സമകാലിക മലയാളം ഡെസ്ക്

ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാൻ തോന്നിയ നല്ല മനസ്സുകൾക്ക് ഭാ​ഗ്യദേവതയുടെ കടാക്ഷം. ലോട്ടറിക്കച്ചവടക്കാരനായ ലാലിനെ സഹായിക്കാനായി ഷാജി, പീറ്റർ ജോസഫ്, ധാരാസിങ് എന്നിവർ വാങ്ങിയ ടിക്കറ്റുകൾക്കാണ് സമ്മാനമടിച്ചത്. ഷാജിയെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപയും പീറ്ററിനും ധാരാസിങ്ങിനും 8000 രൂപ വീതവും സമ്മാനം ലഭിച്ചു. 

പതിവുപോലെ പീറ്റർ ജോസഫിന്റെ ഇടുക്കി തുടങ്ങനാടുള്ള ഓർക്കിഡ് ഹോട്ടലിൽ ചായകുടിക്കാൻ എത്തിയതാണ് ലാൽ. കൗണ്ടറിലെത്തിയ ലാൽ ടിക്കറ്റൊന്നും വിറ്റില്ലെന്ന നിരാശ പങ്കുവെച്ചു. ഇതുകേട്ട് അവിടെയുണ്ടായിരുന്ന പീറ്ററും ജോലിക്കാരായ നേപ്പാൾ സ്വദേശി ധാരാസിങ്ങും ഓരോ ടിക്കറ്റെടുത്തു. മറ്റൊരു ജോലിക്കാരനായ ഷാജി രണ്ട് ടിക്കറ്റെടുത്ത് ലാലിനെ സഹായിച്ചു. 

ബുധനാഴ്ച വൈകിട്ട് ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറി ഫലം വന്നപ്പോഴാകട്ടെ ഷാജിയെടുത്ത FS 144539 നമ്പർ ടിക്കറ്റിന് ഒന്നാം സമ്മാനമായ ഒരുകോടി രൂപ. 20 വർഷമായി പീറ്ററിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ് ഷാജി. ലോട്ടറി വിൽപ്പനക്കാരനെ സഹായിക്കാനെടുത്ത ടിക്കറ്റ് സ്വന്തം ജീ‌വിതത്തിൽ വഴിത്തിരിവായി മാറിയിരിക്കുകയാണ് ഷാജിക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)