കേരളം

കൊച്ചിയിൽ നിന്ന് ​ഗോവയിലേക്ക് നേരിട്ടുള്ള വിമാനം; സർവീസ് പുനഃസ്ഥാപിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയിൽ നിന്ന് ​ഗോവയിലേക്ക് നേരിട്ടുള്ള വിമാനസർവീസ് ഇൻഡി​ഗോ പുനഃസ്ഥാപിച്ചു. കോവിഡിനെത്തുടർന്ന് മൂന്ന് വർഷമായി ഈ സർവീസ് ഇല്ലായിരുന്നു. ​കൊച്ചിയിൽ നിന്ന് രാവിലെ പുറപ്പെട്ട് ഒരു പകൽ ​ഗോവയിൽ ചിലവിട്ടശേഷം അന്നുരാത്രി തന്നെ മടങ്ങിയെത്താനിള്ള അവസരമാണ് സർവീസ് പുനഃസ്ഥാപിച്ചതുവഴി വീണ്ടുമൊരുങ്ങുന്നത്. 

കൊച്ചിയിൽ നിന്ന് രാവിലെ 6:05ന് പുറപ്പെടുന്ന വിമാനം 7:30ന് ​ഗോവയിലെത്തും. അവിടെനിന്ന് രാത്രി 9:15ന് പുറപ്പെട്ട് രാത്രി 10:30ക്ക് കൊച്ചിയിലെത്തും. ശൈത്യകാല സർവീസ് ആരംഭിച്ച ഒക്ടോബറിൽ തന്നെ ​ഗോവ സർവീസ് ഇൻഡി​ഗോ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും സർവീസ് ആരംഭിച്ചിരുന്നില്ല. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള സമ്മർദ്ദം ശക്തമായതോടെയാണ് ജനുവരി 7ന് ഇത് പുനഃസ്ഥാപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി