കേരളം

വിറ്റത് 6200 ടിക്കറ്റുകള്‍ മാത്രം, ആളൊഴിഞ്ഞ ഗാലറി; ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ എന്ന് യുവരാജ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതില്‍ ആശങ്ക രേഖപ്പെടുത്തി മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. സ്‌റ്റേഡിയത്തിന്റെ പകുതിയും കാലിയാണെന്ന് ആശങ്കയറിയിച്ച യുവരാജ് ഇത് ഏകദിന ക്രിക്കറ്റ് മരിക്കുന്നതിന്റെ സൂചനയാണോയെന്നും ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം കാണാന്‍ എത്തിയ കാണികളുടെ കുറവ് സംബന്ധിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം. ആകെ 6200  ടിക്കറ്റുകള്‍ മാത്രമാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറെ വരുമാനം പ്രതീക്ഷിച്ച മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയിലൂടെ 97ലക്ഷം രൂപ മാത്രമാണ് കേരള ക്രിക്കറ്റ് അസോസിയേഷന് ലഭിച്ചത്. ഇതിന് മുമ്പ് തിരുവനന്തപുരത്ത് നടന്ന മത്സരങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇത്തവണ കാണികള്‍ കുറഞ്ഞത് കെസിഎയെ ആശങ്കയിലാക്കിയിട്ടുണ്ട്.

ടിക്കറ്റ് വില്‍പ്പന കുറഞ്ഞാല്‍ ഇനിവരുന്ന അന്താരാഷ്ട്ര മത്സരങ്ങളില്‍ കാര്യവട്ടം സ്‌റ്റേഡിയത്തെ പരിഗണിക്കുന്നതില്‍ പുനരാലോചന വന്നേക്കാമെന്നാണ് കരുതുന്നത്. പരമ്പര ഇന്ത്യയ്ക്ക് ലഭിച്ചതിനാല്‍ ഇന്ന് നടക്കുന്ന മത്സരം വലിയ ആവേശമുണ്ടാക്കില്ലെന്ന വിലയിരുത്തലും ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുമൊക്കെ വില്‍പ്പനയെ ബാധിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കണം; യദുവിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും