കേരളം

ജെ പി നഡ്ഡയുടെ കാലാവധി നീട്ടി; കേരളത്തില്‍ കെ സുരേന്ദ്രന്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷനായി ജെ പി നഡ്ഡ  തുടരും. നഡ്ഡയുടെ കാലാവധിയും നീട്ടി. ഡല്‍ഹിയില്‍ നടന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗമാണ് തീരുമാനമെടുത്തത്. കേരളത്തിലെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കാലാവധിയും നീട്ടിയിട്ടുണ്ട്. 

2024 ജൂണ്‍ വരെ ബിജെപി ദേശീയ പ്രസിഡന്റ് പദവിയില്‍ ജഗത് പ്രകാശ് നഡ്ഡ തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. നഡ്ഡയ്ക്ക് കീഴിലാകും ബിജെപി ലോക്‌സഭ തെരഞ്ഞെടുപ്പ് നേരിടുക.

ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ആണ് നഡ്ഡയുടെ കാലാവധി നീട്ടാനുള്ള നിര്‍ദേശം മുന്നോട്ടു വെച്ചത്. യോഗം ഏകകണ്ഠമായി ഇത് അംഗീകരിക്കുകയായിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. 

കോവിഡ് കാലത്ത് അടക്കം നഡ്ഡ മികച്ച രീതിയില്‍ പാര്‍ട്ടിയെ നയിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. നഡ്ഡയുടെ നേതൃത്വത്തിന് കീഴില്‍ രാജ്യത്തുടനീളം പാര്‍ട്ടി ശക്തിപ്പെട്ടതായും, വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മികച്ച പ്രകടനം കാഴ്ചവെച്ചതായും യോഗം വിലയിരുത്തിയതായി അമിത് ഷാ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്