കേരളം

നമ്പര്‍ ബ്ലോക്ക് ചെയ്തു; ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


പാലക്കാട്: ഒറ്റപ്പാലത്ത് കൊലക്കേസ് പ്രതി ബന്ധുവായ പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഒറ്റപ്പാലം സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. പ്രതി ഫിറോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലക്കേസ് പ്രതിയായ ഫിറോസ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി പെണ്‍കുട്ടിയെ ആക്രമിച്ചത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഒറ്റപ്പാലത്തുണ്ടായ ആഷിഖ് കൊലക്കേസിലെ പ്രതിയാണ് ഫിറോസ്. കയറാംപാറ സ്വാമി റോഡില്‍വെച്ച് വൈകുന്നേരം മൂന്നരയോടെയാണ് ആക്രമണം നടന്നത്. സംഭവം നടന്നയുടനെ പെണ്‍കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

ഫിറോസ് ഈ അടുത്താണ് ജാമ്യത്തില്‍ ഇറങ്ങിയത്. പെണ്‍കുട്ടി ഫിറോസിന്റെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. ഇതില്‍ പ്രകോപിതനായാണ് ആക്രമണമെന്നാണ് സംഭവത്തെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനെ ചൊല്ലി വാക്കേറ്റമുണ്ടായതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു