കേരളം

വയനാട്ടില്‍ വീണ്ടും കടുവ?; കല്ലുമുട്ടം കുന്നില്‍ ആടിനെ കൊന്നു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണമെന്ന് സംശയം. വയനാട് കല്ലുമുട്ടം കുന്നില്‍ വന്യമൃഗം ആടിനെ കൊന്നു. പ്രദേശവാസിയായ മണിത്തൊട്ടി ബിജുവിന്റെ ഒരു വയസ്സുള്ള ആടിനെയാണ് കൊന്നത്. 

പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം. പിലാക്കാവ് മണിയന്‍കുന്നില്‍ കടുവയ്ക്കായി കൂടു സ്ഥാപിച്ചിരുന്നതിന്റെ രണ്ടു കിലോമീറ്റര്‍ മാത്രം അകലെയാണ് ആടിന് നേര്‍ക്ക് ആക്രമണം ഉണ്ടായിരിക്കുന്നത്. 

കടുവയാണ് ആടിനെ ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആടിന്റെ കഴുത്തിനാണ് മുറിവേറ്റിട്ടുള്ളത്. പരിക്കുകള്‍ കടുവയുടെ ആക്രമണത്തിന് സമാനമാണെന്നും നാട്ടുകാര്‍ പറയുന്നു. 

എന്നാല്‍ വനംവകുപ്പ് കടുവാ ആക്രമണം സ്ഥിരീകരിച്ചിട്ടില്ല. ചില കാല്‍പ്പാടുകള്‍ കണ്ടെത്തിയെങ്കിലും കടുവയുടേതാണോ എന്നതിന് സ്ഥിരീകരണമായിട്ടില്ല. പിലാക്കാവില്‍ കഴിഞ്ഞദിവസം പശുവിനെ വന്യമൃഗം അക്രമിച്ചിരുന്നു. തുടര്‍ന്നാണ് കൂടു സ്ഥാപിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി