കേരളം

മര്യാദയുടെ പേരില്‍ പോലും വിളിച്ചില്ല; കെപിസിസി പ്രസിഡന്റിന് നാണക്കേട് ; തരൂരിനെതിരെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശശി തരൂരിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തരൂര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ നേതാക്കളുമായി ഒത്തു പോകണമെന്ന, കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ നിര്‍ദേശം പാലിക്കുന്നില്ല. 

പാര്‍ട്ടിയെ അറിയിക്കാതെ കണ്ണൂരിലടക്കം പരിപാടികളില്‍ പങ്കെടുത്തു. കണ്ണൂരിലെത്തിയിട്ടും മര്യാദയുടെ പേരില്‍ പോലും തരൂര്‍ തന്നെ വിളിച്ചില്ല. ഇത് കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ തനിക്ക് നാണക്കേടാണ്. 

സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങളില്‍ തരൂര്‍ ഇടപെടുന്നില്ലെന്നും സുധാകരന്‍ ആരോപിച്ചു. സ്വന്തം മണ്ഡലത്തിലെ സമരങ്ങളില്‍ തിരിഞ്ഞുനോക്കുന്നില്ല. തരൂരിന്റെ നടപടികള്‍ എഐസിസിയെ അറിയിച്ചിരുന്നു എന്നും ഒരു ഇംഗ്ലീഷ് മാധ്യമത്തോട് കെ സുധാകരന്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍