കേരളം

കെവി തോമസ് ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധി, കാബിനറ്റ് റാങ്കോടെ നിയമനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോണ്‍ഗ്രസില്‍നിന്നു പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് കെവി തോമസിനെ ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്‍ എംപി എ സമ്പത്ത് ഇതേ പദവിയില്‍ നിയമിക്കപ്പെട്ടിരുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ വന്നപ്പോള്‍ സമ്പത്തിനെ മന്ത്രി രാധാകൃഷ്ണന്റെ സ്റ്റാഫില്‍ നിയമിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വവുമായി തെറ്റിയ  കെവി തോമസ് ഇടക്കാലത്ത് എല്‍ഡിഎഫുമായി അടുത്തിരുന്നു. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കു മറികടന്നു പങ്കെടുത്ത കെവി തോമസ്, തൃക്കാക്കര ഉപതരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചാരണ വേദിയിലുമെത്തി. എഐസിസി അംഗമായ തോമസിനെ പുറത്താക്കിയതായി പിന്നീട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു. എന്നാല്‍ എഐസിസിസി അംഗമായ തനിക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസിക്ക് അധികാരമില്ലെന്നാണ് തോമസ് പ്രതികരിച്ചത്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്

'സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നു പോകും, ഞാൻ നിങ്ങളെ വിശ്വസിച്ചാണിരിക്കുന്നത്'; മമ്മൂട്ടി

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി