കേരളം

​ഗവർണറെ മറികടന്ന് സർക്കാർ; മലയാള സർവകലാശാല വിസി നിയമന വിഷയത്തിൽ മുന്നോട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാള സർവകലാശാല വിസി നിയമന വിഷയത്തിൽ ​ഗവർണറെ മറികടന്ന് സർക്കാർ. വൈസ് ചാൻസലർ നിയമനത്തിൽ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. 

കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാറിന്റെയും യുജിസിയുടേയും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെയും സിൻഡിക്കേറ്റിന്റെയും പ്രതിനിധികൾ സർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. 

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കാൻ നിയമസഭ പാസാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. സർക്കാർ ആവശ്യത്തിൽ ​ഗവർണർ എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഇനി അറിയാനുള്ളത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം