കേരളം

വായിൽ മീൻമുള്ള്​ കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്​റേ മെഷീനിലിടിച്ച് പെൺകുട്ടിയുടെ നടുവിന് പൊട്ടൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വായിൽ മീൻമുള്ള്​ കുടുങ്ങിയതിന് ആശുപത്രിയിലെത്തിയ പെൺകുട്ടി എക്സ്​റേ മെഷീനിലിടിച്ച് നടുവൊടിഞ്ഞ്​ കിടപ്പിലായി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിൻകീഴ് സ്വദേശി മണ്ണുവിളവീട്ടിൽ ലതയുടെ മകൾ ആദിത്യക്കാണ് പരിക്കേറ്റത്. 

മീൻമുള്ള്​ കുടുങ്ങിയതിന് ഡോക്ടറെ കാണാൻ എത്തിയപ്പോൾ എക്സ്​റേ എടുക്കാൻ നിർദേശിച്ചു. എക്സ്​റേ എടുക്കന്നതിനിടെ മെഷീൻറെ ഒരു ഭാഗം നടുവ് ശക്തിയായി ഇടിച്ചു. നടക്കാൻ പോലും കഴിയാതെയായ പെൺകുട്ടിയുടെ നിലവിളികേട്ടെത്തിയ ലത മകളെ താങ്ങിപ്പിടിച്ച് പുറത്തെത്തിച്ചു. ഓർത്തോ ഡോക്ടറുടെ നിർദേശാനുസരണം വീണ്ടും എക്സ്​റേ എടുത്തപ്പോൾ നടുവിൻറെ ഭാഗത്ത് അസ്ഥിയിൽ പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. ബെൽറ്റ് ഇട്ട് വിശ്രമിച്ചാൽ മതിയെന്ന്​ നിർദേശിച്ച്​ ഡോക്ടർ പറഞ്ഞയച്ചു. 

എക്സ്​റേ റിപ്പോർട്ട് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ നടുവിലെ എല്ലിൽ പൊട്ടൽ സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ലത ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയപ്പോൾ അങ്ങനെ ഒരു അപകടം ഉണ്ടാകാൻ സാധ്യതയില്ലെന്നും വീഴ്ച ഉണ്ടായോ എന്ന് അന്വേഷിക്കാമെന്നുമാണ് പറഞ്ഞത്.  ​പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി