കേരളം

രണ്ട് ടൺ ഭാരം, 30 ലക്ഷം രൂപ ചെലവ്‌; ഗുരുവായൂരപ്പന് പാൽപ്പായസം തയ്യാറാക്കാൻ ഭീമൻ വാർപ്പെത്തി

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നിവേദ്യപാൽപായസം തയ്യാറാക്കാൻ ഭീമൻ വാർപ്പെത്തി. രണ്ടേ കാൽ ടൺ ഭാരമുള്ള വാർപ്പാണ് ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിച്ചത്. 1500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന കൂറ്റൻ നാലു കാതൻ ഓട്ടു വാർപ്പാണിത്. 

പരുമല ആർട്ടിസാൻസ് മെയ്ന്റനൻസ് ആൻഡ് ട്രഡീഷനൽ ട്രേഡിങ്ങിന്റെ ചുമതലയിൽ മാന്നാർ അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും മേൽനോട്ടത്തിൽ നാൽപതോളം തൊഴിലാളികൾ ചേർ‍ന്നാണ് വാർപ്പ് നിർമിച്ചത്. നാലു മാസം കൊണ്ടാണ് 88 ഇഞ്ച് വ്യാസവും 24 ഇഞ്ച് ആഴവുമുള്ള വർപ്പ് ഒരുക്കിയത്. ക്രെയിൻ ഉപയോഗിച്ചാണ് വാർപ്പ് ക്ഷേത്രത്തിനുളളിലേക്ക് എത്തിച്ചത്. മുപ്പത് ലക്ഷം രൂപയാണ് വാർപ്പിന്റെ നിർമാണ ചെലവ്‌.

പ്രവാസിയായ ചേറ്റുവ സ്വദേശി പ്രശാന്താണ് ഗുരുവായൂരപ്പന് വഴിപാടായി വാർപ്പ് സമർപ്പിച്ചത്. ബുധനാഴ്ച ആദ്യത്തെ നിവേദ്യ പായസ്സം പ്രശാന്തിന്റെ വഴിപാടായി തയ്യാറാക്കും. ഗുരുവായൂരപ്പന് നേദിച്ച ശേഷം പായസം പ്രസാദ ഊട്ടിൽ ഭക്തർക്ക് വിളമ്പും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ