കേരളം

'എംഎല്‍എമാര്‍ക്ക് നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി, ഒന്നും നടക്കുന്നില്ല'; മന്ത്രിമാര്‍ക്ക് എതിരെ ഗണേഷ് കുമാര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തില്‍ വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്ന് ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിനെ എതിര്‍ത്ത് സിപിഎം എംഎല്‍എമാര്‍ രംഗത്തെത്തി. ഇവിടെ അല്ലാതെ താന്‍ എവിടെ പറയുമെന്ന് സിപിഎം എംഎല്‍എമാരോട് ഗണേഷ് കുമാര്‍ ചോദിച്ചു. ഗണേഷ് കുമാറിനെ പിന്തുണച്ച് കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജനും രംഗത്തെത്തി. ചില സിപിഐ എംഎല്‍എമാരില്‍ ചിലര്‍ ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിന് കയ്യടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മോ​ദി പ്രധാനമന്ത്രിയായി തുടരും, ബിജെപിയിൽ ആശയക്കുഴപ്പം ഇല്ല'

കരമനയിലെ അഖില്‍ വധം: ഒരാള്‍ പിടിയില്‍, മൂന്ന് പ്രതികള്‍ ഒളിവില്‍

പിതാവിനും സഹോദരനുമൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന്‍ മുങ്ങി മരിച്ചു

'ഇനി പിഎസ്ജി ജേഴ്‌സിയില്‍ കാണില്ല'- ക്ലബ് വിടുകയാണെന്ന് എംബാപ്പെ, റയലിലേക്ക്... (വീഡിയോ)

കിണറ്റിലെ പാറ പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം; തൊഴിലാളി മരിച്ചു