കേരളം

എക്‌സൈസ് സംഘത്തിന് നേരെ നായയെ അഴിച്ചുവിട്ടു; ഐടി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മയക്കുമരുന്ന് വില്‍പ്പന, അറസ്റ്റ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐടി സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. നിലംപതിഞ്ഞിമുകള്‍ സ്വദേശി ലിയോണ്‍ റെജി( 23) തൂതിയൂരില്‍ വീട് വാടകയ്ക്ക് എടുത്താണ് രാസലഹരി ഇടപാട് നടത്തിയിരുന്നതെന്ന് എക്‌സൈസ് പറയുന്നു.

 സൈബീരിയന്‍ ഹസ്‌കി ഇനത്തില്‍പ്പെട്ട നായയെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ലഹരി ഉപയോഗം മൂലം അക്രമാസക്തനാകുകയും ചെയ്ത ലിയോണിനെ ഏറെ നേരത്തെ പ്രയത്‌നത്തിന് ശേഷമാണ് കീഴ്‌പ്പെടുത്തിയത്. പരിശോധനയില്‍ രാസലഹരിയും കഞ്ചാവും കണ്ടെടുത്തു. കാക്കനാട് കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.

നാലുദിവസം മുന്‍പാണ് തുതിയൂരില്‍ ഇയാള്‍ വാടക വീട് എടുത്തത്. താമസം തുടങ്ങിയത് മുതല്‍ ലിയോണ്‍ പുറത്തിറങ്ങിയിരുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു. ഓണ്‍ലൈന്‍ മുഖേന ഭക്ഷണം വരുത്തുകയായിരുന്നു പതിവ്. ലഹരി ഇടപാടുകളും ഓണ്‍ലൈന്‍ വഴിയായിരുന്നു.

പണം അടയ്ക്കുന്നവര്‍ക്ക് രാസലഹരി ലഭിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷന്‍ അയച്ചു കൊടുത്തായിരുന്നു കൈമാറ്റം. ലഹരി ഉപയോഗത്തിനിടെ പിടിയിലായ യുവാവിനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തുതിയൂരിലെ വീട്ടില്‍ പരിശോധന നടത്തിയത്. അഴിച്ചുവിട്ട നായയെ തന്ത്രപൂര്‍വ്വം മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമായിരുന്നു ലിയോണിനെ പിടികൂടിയത്.     

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു; നാലു മരണം; 45 പേര്‍ക്ക് പരിക്ക്