കേരളം

'പ്രിയപ്പെട്ട തമ്പി സര്‍, അങ്ങ് സനാതന ധര്‍മത്തിന്റെ ഏതു പക്ഷത്താണ്?' 

സമകാലിക മലയാളം ഡെസ്ക്

ഹൈന്ദവ സംഘടനയുടെ പരിപാടിയില്‍ എഴുത്തുകാര്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്കെതിരെ രംഗത്തുവന്ന ശ്രീകുമാരന്‍ തമ്പി, സനാതന ധര്‍മത്തിന്റെ ഏതു പക്ഷത്താണെന്ന് അശോകന്‍ ചരുവില്‍. സനാതന ധര്‍മം എങ്ങനെയാണ് തെറ്റാവുന്നത് എന്നാണ് ശ്രീകുമാരന്‍ തമ്പി ചോദിച്ചത്. ഗാന്ധിജിയും ഗാന്ധിഘാതകനായ ഗോഡ്‌സെയും സനാതന ധര്‍മത്തില്‍ വിശ്വസിച്ചിരുന്നവരാണ്. ഇതില്‍ ഏതു പക്ഷത്താണ് ശ്രീകുമാരന്‍ തമ്പിയെന്ന് അശോകന്‍ ചരുവില്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു.

കുറിപ്പ്: 

ആര്‍.എസ്.എസ്. ആഭിമുഖ്യമുള്ള 'കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക' (KHNA) എന്ന സംഘടന തിരുവനന്തപുരത്ത് നടത്തിയ 'ഹിന്ദുകോണ്‍ക്ലേവി'ല്‍ ആദരണീയരായ ചില എഴുത്തുകാര്‍ പങ്കെടുക്കുന്നതായി അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ചിലര്‍ അതിനെ വിമര്‍ശിച്ചിരുന്നു. അതിനു മറുപടിയായി പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് പ്രശസ്ത കവി ശ്രീകുമാരന്‍ തമ്പി ചോദിച്ചത് 'സനാതനധര്‍മ്മം എങ്ങനെയാണ് തെറ്റാകുന്നത്?' എന്നാണ്.
ഹിന്ദുമതമോ, അതിലെ സനാതന ധര്‍മ്മവിഭാഗമോ ഒന്നുമായിരുന്നില്ല ഞങ്ങളുടെ വിമര്‍ശനത്തിന്റെ അടിസ്ഥാനം എന്നു വ്യക്തമാക്കാന്‍ ആഗ്രഹിക്കട്ടെ. 'ഹിന്ദുസനാതനധര്‍മ്മ'ത്തില്‍ വിശ്വസിച്ചിരുന്നയാളാണ് മഹാത്മാഗാന്ധി. മറ്റൊരു വഴിയില്‍ ഇതേ ധര്‍മ്മത്തിന്റെ വക്താവും സംരക്ഷകനുമായിരുന്നു നാഥുറാം വിനായക് ഗോഡ്‌സെ. ധര്‍മ്മസംരക്ഷണാര്‍ത്ഥമാണ് താന്‍ ഗാന്ധിയെ വെടിവെച്ചുകൊന്നതെന്ന് ഗോഡ്‌സെ വിശദീകരിച്ചിട്ടുണ്ട്.
പ്രിയപ്പെട്ട തമ്പി സാറിനോട് എനിക്കു ചോദിക്കാനുള്ളത് അങ്ങ് ഏത് സനാതനധര്‍മ്മത്തിന്റെ പക്ഷത്താണ് എന്നതാണ്. ഗാന്ധിയുടേയോ ഗോഡ്‌സെയുടേയോ?

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ