കേരളം

ഉന്നതവിദ്യാഭ്യാസ രം​ഗത്ത് കേരളത്തിന് വീണ്ടും മികവ്; പ്രവേശനാനുപാതം കൂടി, കൂടുതൽ കോളജുകളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിലും ഇടം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രം​ഗത്ത് വീണ്ടും മികവുകാട്ടി കേരളം.18 മുതൽ 23 വയസ്സുവരെയുള്ളവരിൽ ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതം (ജി ഇ ആർ.) മുൻവർഷത്തേക്കാൾ അഞ്ച് ശതമാനം കൂടി. 2019-2020 സർവേ റിപ്പോർട്ടിൽ 38.8 ശതമാനമായിരുന്ന കേരളത്തിന്റെ അനുപാതം ഇപ്പോൾ 43.2 ആയി. ദേശീയ ശരാശരി 27.1-ൽ നിന്ന് 27.3 ആയി. 

ദേശീയ ഉന്നതവിദ്യാഭ്യാസ സർവേയിലാണ് കേരളത്തിന്റെ വളർച്ച വ്യക്തമാക്കുന്നത്. അതേസമയം മികച്ചശരാശരിയുള്ള ആദ്യ ആറുസംസ്ഥാനങ്ങളിൽ കഴിഞ്ഞ ദേശീയസർവേ റിപ്പോർട്ടിൽ കേരളമുണ്ടായിരുന്നെങ്കിലും ഇക്കുറിയില്ല. പക്ഷെ ഏറ്റവുമധികം കോളജുകളുള്ള ആദ്യത്തെ പത്തു സംസ്ഥാനങ്ങളിൽ കേരളമുണ്ട്. 

പട്ടികജാതി പട്ടികവർഗ വിഭാഗത്തിലും കേരളത്തിനു നേട്ടമുണ്ട്. പട്ടികജാതിവിഭാഗത്തിലെ ശരാശരി 26.7 ശതമാനത്തിൽനിന്ന് 33.7 ആയപ്പോൾ പട്ടികവർഗവിഭാഗത്തിലേത് 24 ശതമാനത്തിൽനിന്ന് 29.1 ശതമാനമായി.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ