കേരളം

കൈതോലപ്പായയിലെ പണം; എസിപി അന്വേഷിക്കും; ശക്തിധരന്റെയും ബെന്നി ബെഹന്നാന്റെയും മൊഴി രേഖപ്പെടുത്തും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലില്‍ പൊലീസ് അന്വേഷണം നടത്തും. ബെന്നി ബഹന്നാന്‍ എംപിയുടെ പരാതിയിലാണ് നടപടി. കന്റോണ്‍മെന്റ് എസിപിക്കാണ് അന്വേഷണ ചുമതല. കേസ്എടുക്കുന്ന കാര്യം പ്രാഥമിക പരിശോധനയ്ക്ക് ശേഷം തീരുമാനിക്കും.  

പരാതി നല്‍കിയ ബെന്നി ബെഹന്നാന്റെയും ആരോപണം ഉന്നയിച്ച ശക്തിധരന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ജി ശക്തിധരന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹന്നാന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.  

ശക്തിധരന്‍ സാമ്പത്തിക ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെയാണെന്നും കൊച്ചിയിലെ ആശുപത്രിയില്‍ അന്ന് ചികിത്സ തേടിയത് സിപിഎം നേതാവ് പി ജയരാജനാണെന്നും ബെന്നി പറഞ്ഞിരുന്നു. ആരോപണത്തില്‍ പറയുന്ന നിലവിലെ മന്ത്രിസഭാംഗം ആരെന്ന് അന്വേഷിക്കണം. ആരോപണങ്ങള്‍ തെറ്റെങ്കില്‍ ശക്തിധരനെതിരെ കേസെടുക്കണമെന്നും ബെന്നി ആവശ്യപ്പെട്ടിരുന്നു. ശക്തിധരന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഇഡിക്കും സിബിഐക്കും പരാതി നല്‍കുമെന്നും ബെന്നി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

23 ദിവസം കൊണ്ട് ബിരുദഫലം പ്രസീദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്