കേരളം

ഇറിഗേഷന്‍ പ്രൊജക്ടിന്റെ പേരു പറഞ്ഞ് തട്ടിയെടുത്തത് 175 ലാപ്‌ടോപ്പുകള്‍; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്


പെരുമ്പാവൂര്‍:  175ഓളം ലാപ്‌ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസില്‍ ഇറിഗേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. ഒക്കല്‍ വല്ലം പണിക്കരുകുടി വീട്ടില്‍ അന്‍സിഫ് മൊയ്തീന്‍ (30)ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്ടിലെ സ്റ്റോര്‍ കീപ്പറാണ് മൊയ്തീന്‍. ഇറിഗേഷന്‍ പ്രൊജക്ടിന്റെ ആവശ്യത്തിലേക്കാണെന്ന് പറഞ്ഞ് നെറ്റ് ലോഗ് സൊലൂഷന്‍ എന്ന സ്ഥാപനത്തില്‍ നിന്ന് 175 ഓളം ലാപ്‌ടോപ്പുകള്‍ ക്വട്ടേഷന്‍ പ്രകാരം ക്രെഡിറ്റ് സംവിധാനത്തില്‍ വാങ്ങി. തുടര്‍ന്ന് പണം നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. 

പെരിയാര്‍ വാലിയുടെ പെരുമ്പാവൂര്‍ ഓഫീസില്‍ ലാപ്‌ടോപ്പുകള്‍ ഇറക്കിവച്ച ശേഷം വീട്ടിലേക്ക് കടത്തുകയായിരുന്നു. സ്വന്തം ആവശ്യത്തിനെന്നാണ് അവിടത്തെ ഉദ്യോഗസ്ഥരെ വിശ്വസിപ്പിച്ചിരുന്നത്. ക്വാറി ലൈസന്‍സ് കിട്ടുന്നതിനായി വ്യാജരേഖ ചമച്ച കേസിലും ഇയാള്‍ കൂട്ടു പ്രതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ കനക്കും, ഇടി മിന്നൽ സാധ്യത; ആറ് ജില്ലകളിൽ യെല്ലോ

പന്തീരങ്കാവ് ​ഗാർഹിക പീഡനം; പ്രതി രാ​ഹുൽ ജർമനിയിലേക്ക് കടന്നു; ലുക്കൗട്ട് സർക്കുലർ

കെഎസ്ആർടിസി ഡ്രൈവര്‍ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

നവജാതശിശുവിനെ കൊലപ്പെടുത്തി ഫ്ലാറ്റിൽ നിന്ന് വലിച്ചെറിഞ്ഞ സംഭവം; യുവതിയുടെ സുഹൃത്തിനെതിരെ ബലാത്സം​ഗത്തിന് കേസ്

കാണാതായിട്ട് ഒരാഴ്ച, മക്കൾ തിരക്കിയില്ല; വയോധിക വീടിന് സമീപം മരിച്ച നിലയിൽ, മൃതദേഹം നായകൾ ഭക്ഷിച്ചു