കേരളം

ഇംഗ്ലണ്ടില്‍ പള്ളികളിൽ‌ യുവതീയുവാക്കള്‍ പോകുന്നില്ല, വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു; എം വി ഗോവിന്ദന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ഇംഗ്ലണ്ടില്‍ നാട്ടുകാരായ വിശ്വാസികള്‍ പള്ളികളില്‍ പോകാതായതോടെ, പള്ളികള്‍ വില്‍പനയ്ക്കു വച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുവതീയുവാക്കളാണ് കൂടുതലായി പള്ളിയില്‍ പോകാത്തത്.ആറരക്കോടി രൂപയാണ് ഒരു പള്ളിയുടെ വിലയെന്നും അവിടെ കന്യാസ്ത്രീകളുടെ സേവനം തൊഴില്‍ പോലെയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ നവീകരിച്ച ഹാളുകള്‍ ഉദ്ഘാടനം ചെയ്യുമ്പോഴാണ് തന്റെ ഇംഗ്ലണ്ട് യാത്രാനുഭവങ്ങള്‍ എം വി ഗോവിന്ദന്‍ പങ്കുവെച്ചത്.  

ഇംഗ്ലണ്ടിലെ യുവതീയുവാക്കളൊന്നും പള്ളികളില്‍ പോകാറില്ല. ഇതോടെയാണു പള്ളികള്‍ വില്‍പ്പനയ്ക്കു വച്ചത്. ചെറിയൊരു പള്ളിക്ക് 6.5 കോടി രൂപയാണു വില. എന്നാല്‍, കേരളത്തില്‍ നിന്നുള്ളവര്‍ അവിടെ പള്ളികളില്‍ പോകുന്നുണ്ട്. അവിടെ ശമ്പള കൂടുതല്‍ ആവശ്യപ്പെട്ട് അച്ചന്‍മാര്‍ സമരം നടത്തുകയാണ്. സിഖുകാര്‍ തങ്ങളുടെ ആരാധനാലയമാക്കാന്‍ പള്ളി വാങ്ങിയിട്ടുണ്ട്. മലയാളികള്‍ ചേര്‍ന്ന് ശ്രീനാരായണ ഗുരുവിന്റെ ആരാധനാ കേന്ദ്രമാക്കാനും പള്ളി വാങ്ങിയിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്