കേരളം

55 കിലോമീറ്റർ വരെ വേ​ഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; വരും മണിക്കൂറിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ കാറ്റിനും മഴയ്ക്കും സാധ്യത. 55 കിലോമീറ്റർ വേ​ഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽകി. 

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യത. തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 55 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും നാളെ മുതൽ ഞായറാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയുംവേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. ലക്ഷദ്വീപ്  തീരത്ത്  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. 

മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യകിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന  തെക്കു-കിഴക്കൻ അറബിക്കടൽ, ശ്രീലങ്കൻ തീരത്തിന്റെ തെക്കു-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, കേരള-കർണാടക തീരം, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി തീരം    എന്നിവിടങ്ങളിൽ മണിക്കൂറിൽ  45 മുതൽ 55  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൊന്നാനിയിൽ മത്സ്യബന്ധനബോട്ടിൽ കപ്പലിടിച്ചു: രണ്ടു പേർ മരിച്ചു

സുഹൃത്തിനെ രക്ഷിക്കാൻ ശ്രമം; പുതുവൈപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ കൂടി മരിച്ചു

നാ​ഗപട്ടണം എംപി എം സെൽവരാജ് അന്തരിച്ചു

ഭിന്ന ശേഷിക്കാരനെ കോടാലി കൊണ്ടു വെട്ടി, കല്ല് കൊണ്ടു തലയ്ക്കടിച്ചു; കണ്ണൂരിൽ അരും കൊല

7 ദിവസം മുൻപ് വിവാഹം, വിരുന്നെത്തിയ വീട്ടുകാർ കണ്ടത് മകളുടെ ദേഹത്തെ മർദനപ്പാടുകൾ; താലി തിരിച്ചുകൊടുത്ത് വേർപിരിഞ്ഞു