കേരളം

വീട്ടിലും കാറിലുമായി എംഡിഎംഎയും കഞ്ചാവും സൂക്ഷിച്ചു; തിരുവനന്തപുരത്ത് വന്‍ ലഹരി വേട്ട

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. തിരുവനന്തപുരം പള്ളിത്തുറയിലെ വീട്ടില്‍ നിന്ന് 133 കിലോ ഗ്രാം കഞ്ചാവും 50 ഗ്രാം എംഡിഎംഎയും പിടികൂടി. 4 പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. കഠിനംകുളം സ്വദേശി ജോഷോ, വലിയ വേളി സ്വദേശികളായ കാര്‍ലോസ്, അനു, ഷിബു എന്നിവരാണ് പിടിയിലായത്.

പള്ളിത്തുറയില്‍ കാറിലും വീട്ടിലുമായി സൂക്ഷിച്ച ലഹരിമരുന്നാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് ലഹരി പിടികൂടിയത്. കാറില്‍ 62 പായ്ക്കറ്റുകളിലായാണ് സൂക്ഷിച്ച കഞ്ചാവ് സൂക്ഷിച്ചത്. ഒരു പായ്ക്കറ്റില്‍ കുറഞ്ഞത് രണ്ടു കിലോ കഞ്ചാവെങ്കിലും ഉണ്ടായിരുന്നു. 

രണ്ടു ദിവസം മുന്‍പ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നര്‍കോട്ടിക് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ടു മാസം മുന്‍പാണ് പ്രതികള്‍ പള്ളിത്തുറയിലെ വാടകവീട്ടില്‍ താമസം ആരംഭിച്ചത്. വീടകവീട്ടില്‍നിന്നും ഇവര്‍ ഉപയോഗിച്ചിരുന്ന കാറിന്റെ ഡിക്കിയില്‍ നിന്നുമാണ് ലഹരിവസ്തുക്കള്‍ കണ്ടെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം