കേരളം

'കോടതിയാണോ തീരുമാനിക്കേണ്ടത്?'; വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ് ഇല്ല, ഹര്‍ജി തള്ളി 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തിരുവനന്തപുരം - കാസര്‍ക്കോട് വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കോടതിയാണോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന ചോദ്യത്തോടെയാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി തള്ളിയത്.

വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ റെയില്‍വേയ്ക്കു നിര്‍ദേശം നല്‍കണമെന്ന ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ട്രെയിന്‍ നിര്‍ത്തേണ്ടത് എവിടെയെന്ന് കോടതിയാണോ തീരുമാനിക്കേണ്ടത്? ഇനി ഡല്‍ഹി - മുംബൈ രാജധാനിയുടെ സ്റ്റോപ്പും ഞങ്ങള്‍ നോക്കണോ?- കോടതി ചോദിച്ചു. ട്രെയിനുകളുടെ സ്‌റ്റോപ് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്‍ടിടിഇ നിരോധനം അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടി

'ഞാനെന്റെ സുഹൃത്തിന് വേണ്ടി പോയി'; കേസെടുത്തതിന് പിന്നാലെ വിശദീകരണവുമായി അല്ലു അര്‍ജുന്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മലയാളി കുടിച്ചത് 19,088 കോടിയുടെ മദ്യം, റെക്കോര്‍ഡ്

ഏഴാച്ചേരി രാമചന്ദ്രന്‍ എഴുതിയ കവിത 'അപ്രിയ പ്രണയങ്ങള്‍'

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് സമരം; യാത്രമുടങ്ങി, കുടുംബത്തെ അവസാനമായി കാണാനാകാതെ പ്രവാസി മരണത്തിന് കീഴടങ്ങി