കേരളം

സുഹൃത്തിന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തി; പൊലീസിനെ കണ്ടപ്പോള്‍ ഒഴിഞ്ഞുമാറി, യുവാവ് പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: സുഹൃത്തിന് കൈമാറാന്‍ മയക്കുമരുന്നുമായി എത്തിയ യുവാവിനെ പൊലീസ് പിടികൂടി. കോടശ്ശേരി ചട്ടിക്കുളം സ്വദേശി ശരത് ചന്ദ്രന്‍ (24) ആണ് ചാലക്കൂടി പൊലീസിന്റെ പിടിയിലായത്. പരിയാരം പൂവ്വത്തിങ്കലില്‍ നിന്നുമാണ് യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. 

പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ടാന്‍സാഫ് സംഘവുമായി ചേര്‍ന്ന് പരിയാരം മേഖലയില്‍ നടത്തിയ പട്രോളിങ്ങിനിടെ പൂവ്വത്തിങ്കല്‍ ജങ്ഷനില്‍ വെച്ചാണ് ശരത്തിനെ പിടികൂടിയത്. പൊലീസിനെ കണ്ടപ്പോള്‍ യുവാവ് ഒഴിഞ്ഞ് മാറാന്‍ ശ്രമിച്ചു. ഇതോടെ ഇയാളെ പിടികൂടി ചോദ്യം ചെയ്യുകയും തുടര്‍ന്ന് നടത്തിയ പരിശേധനയില്‍  പഴ്‌സില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച 300 മില്ലിഗ്രാം എംഡിഎംഎയും മറ്റൊരു കവറില്‍ നിന്നും 200 മില്ലി ഗ്രം ഹാഷിഷ് ഓയിലും പിടികൂടുകയായിരുന്നു. സുഹൃത്തിന് നല്‍കാനായി സൂക്ഷിച്ചതാണ് എന്നാണ് ശരത് പൊലീസിനോട് പറഞ്ഞത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി