കേരളം

സാമ്പത്തിക പ്രതിസന്ധി; ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല, പരിമിതപ്പെടുത്താൻ ചർച്ച 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ ഓണക്കിറ്റ് എല്ലാ കാർഡുകൾക്കും ലഭിച്ചേക്കില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയായതിനാൽ ഓണക്കിറ്റ് പരിമിതപ്പെടുത്തിയേക്കുമെന്നാണ് വിവരം. ഓണക്കിറ്റ് വിതരണത്തിന്റെ പ്രാഥാമിക ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമ തീരുമാനമെടുക്കും.

എല്ലാവർക്കും ഓണക്കിറ്റ് നൽകണമെങ്കിൽ 558 കോടി രൂപ വേണ്ടിവരും. കിറ്റ്  മഞ്ഞ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്താനാണ് ആലോചനകൾ.

കോവിഡുൾപ്പെടെയുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് മുൻകാലങ്ങളിൽ എല്ലാവിഭാഗങ്ങൾക്കും ഓണക്കിറ്റ് വിതരണം ചെയ്തത്. കഴിഞ്ഞവർഷം 90 ലക്ഷം കാർഡുടമകൾക്ക് ഓണക്കിറ്റ് തയ്യാറാക്കി വിതരണം ചെയ്തപ്പോൾ 500 കോടിരൂപയാണു സർക്കാരിന് ചിലവായത്. ഇക്കുറി കാർഡുടമകളുടെ എണ്ണം 93.76 ലക്ഷത്തിലേക്ക് ഉയർന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ബോംബ് നിര്‍മാണത്തില്‍ മരിച്ചവര്‍ രക്തസാക്ഷികള്‍'; സ്മാരകമന്ദിരം എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും

ലൈംഗികാരോപണത്തില്‍ മോദിയുടെ പേര് പറഞ്ഞാല്‍ നൂറ് കോടി; ശിവകുമാറിനെതിരെ ബിജെപി നേതാവ്

ജി പി ഹിന്ദുജ ബ്രിട്ടനിലെ ഏറ്റവും സമ്പന്നന്‍, ഋഷി സുനകിന്റെ സമ്പത്തിലും വര്‍ധന

'ബുദ്ധിയാണ് സാറെ ഇവന്റെ മെയിൻ!' ഉത്തരക്കടലാസ് കണ്ട് കണ്ണുതള്ളി അധ്യാപിക, അ‍ഞ്ച് മാർക്ക് കൂടുതൽ; വൈറൽ വിഡിയോ

'എകെജി സെന്ററില്‍ എത്തിയപ്പോഴേക്കും സമരം അവസാനിപ്പിച്ചിരുന്നു; സോളാറില്‍ ഇടനിലക്കാരനായിട്ടില്ല'