കേരളം

ചികിത്സയ്ക്കായി രാഹുല്‍ കോട്ടയ്ക്കലില്‍

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ പ്രവേശിപ്പിച്ചു. 7 ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്കായാണ് രാഹുല്‍ കോട്ടയ്ക്കലില്‍ എത്തിയത്. 12 മണിയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. സഹോദരി പ്രിയങ്കയും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു

ഭാരത് ജോഡോ പദയാത്രക്ക് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വിദഗ്ധ ചികിത്സയും  ഏഴുദിവസത്തെ വിശ്രമവുമാണ് ലക്ഷ്യമെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം എറണാകുളത്തായിരുന്നു വിശ്രമം. ഇന്ന് രാവിലെ ഒന്‍പതുമണിയോടെ എറണാകുളത്ത് നിന്ന് യാത്ര തിരിച്ച  അദ്ദേഹം 12 മണിക്ക് കോട്ടയ്ക്കലില്‍ എത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍