കേരളം

പാന്റ്‌സിലും അടി വസ്ത്രത്തിലും വച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി ഷൗക്കത്ത് കസ്റ്റംസിന്റെ പിടിയിലായി. 

പാന്റ്‌സിലും അടി വസ്ത്രത്തിലുമായാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. 48 ലക്ഷം രൂപ മൂല്യമുള്ള സ്വർണമാണ് പിടിച്ചത്.

പാന്റ്സിൽ പ്രത്യേക അറയുണ്ടാക്കി പ്ലാസ്റ്റിക് കവറിൽ കുഴമ്പു രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ക്വലാലംപുരിൽ നിന്നാണ് ഇയാൾ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു