കേരളം

ചങ്ങലയിൽ കല്ല് കെട്ടി നായയെ കുളത്തിൽ തള്ളി, ശരീരമാസകലം വെട്ടേറ്റ മുറിവുകൾ ; ക്രൂരത

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചങ്ങലയിൽ കല്ല് കെട്ടി നായയെ കുളത്തിൽ തള്ളി ക്രൂരത. ശരീരമാസകലം വെട്ടേറ്റ് അവശനിലയിലായ നായയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷിച്ചത്. തിരുവനന്തപുരം വിളപ്പിൽശാല നൂലിയോടുള്ള ഇരട്ടക്കുളങ്ങളിൽ മേലേകുളത്തിലാണ് നായയെ കണ്ടെത്തിയത്. 

ജീവന് വേണ്ടി കുളത്തിൽ കിടന്ന് പിടയുകയായിരുന്നു നായ. ഒരു സംഘം യുവാക്കളാണ് ദയനീയാവസ്ഥയിൽ നായയെ കണ്ടത്. ഇവർ രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ഫയർഫോഴ്സ് സംഘമെത്തി നായയെ പുറത്തെടുക്കാൻ ശ്രമിക്കുമ്പോഴാണ് ചങ്ങലയിൽ കല്ല് കെട്ടി ഇട്ടിരിക്കുകയാണെന്ന് മനസിലായത്. ഉടനെ ഇവർ നായയെ ചങ്ങലയിൽ നിന്ന് മോചിപ്പിച്ച് കരയ്ക്ക് കയറ്റി.

നായയുടെ തലയിലടക്കം മുറിവേറ്റിട്ടുണ്ട്. മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് നായയെ കുളത്തിൽ തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം