കേരളം

ഡോ. വന്ദന ദാസിനു മരണാനന്തര ബ​ഹുമതി; എംബിബിഎസ് നൽകും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: ചികിത്സക്കെത്തിയ രോ​ഗിയുടെ ആക്രമണത്തിൽ മരിച്ച ഡോ. വന്ദന ദാസിനു മരണാന്തര ബഹുമതിയായി എംബിബിഎസ് നൽകും. കേരള ആരോ​ഗ്യ ശാസ്ത്ര സർവകലാശാലയുടേതാണ് തീരുമാനം. വൈസ് ചാൻസലറുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ​ഗവേണിങ് കൗൺസിൽ യോ​ഗത്തിലാണ് തീരുമാനം എടുത്തത്. 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായി ജോലി ചെയ്യുന്നതിനിടെയാണ് വന്ദന മരിച്ചത്. മെയ് പത്തിനാണ് കേരളത്തെ നടുക്കിയ കൊലപാതകം. 

ആക്രമണത്തിൽ വന്ദന ദാസിന്റെ ശരീരത്തിൽ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പുലർച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂൾ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും'- എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ സമരം അവസാനിപ്പിച്ചു

നിരത്തുകളെ ചോരക്കളമാക്കാന്‍ അനുവദിക്കില്ല; ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം അനാവശ്യം; കടുപ്പിച്ച് ഗണേഷ് കുമാര്‍

ക്രീസില്‍ കോഹ്‌ലി; 10 ഓവറില്‍ മഴ, ആലിപ്പഴം വീഴ്ച; ബംഗളൂരു- പഞ്ചാബ് പോര് നിര്‍ത്തി

ചില സ്ഥലങ്ങളില്‍ നിയന്ത്രണം മതി; വൈദ്യുതി പ്രതിസന്ധി നിയന്ത്രണവിധേയം

വന്‍ ഭക്തജനത്തിരക്ക്‌; കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി നാളെ തുറക്കും