കേരളം

ടികെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍; മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപി; പൊലീസ് തലപ്പത്ത് അഴിച്ചുപണി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിക്കുന്ന ടികെ വിനോദ് കുമാറിന് വിജിലന്‍സ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപിയാകും. ജയില്‍ മേധാവി സ്ഥാനത്തു നിന്നും കെ പത്മകുമാറിനെ മാറ്റി. പകരം ഫയര്‍ഫോഴ്‌സ് മേധാവിയാക്കി. ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പുതിയ ജയില്‍ മേധാവി. 

കൊച്ചി കമ്മീഷണര്‍ സേതുരാമനെയും മാറ്റി. എ അക്ബര്‍ കൊച്ചി കമ്മീഷണറാകും. സേതുരാമന്‍ ഉത്തര മേഖല ഐജിയാകും. നേരത്തെ ഉത്തര മേഖല ഐജിയായിരുന്ന നീരജ് കുമാര്‍ ഗുപ്തക്ക് പൊലീസ് ആസ്ഥാനത്തെ ചുമതല നല്‍കി. 

എംആര്‍ അജിത് കുമാറിന് പൊലീസ് ബറ്റാലിയന്റെ അധിക ചുമതലയും നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജോസ് കെ മാണിയെ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാക്കും?; രാജ്യസഭ സീറ്റില്‍ എല്‍ഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം

അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

നിശബ്‌ദ കൊലയാളിയെ തിരിച്ചറിയാം; ലോകത്ത് ഉയർന്ന രക്തസമ്മർദ്ദം മൂലം പ്രതിവർഷം മരിക്കുന്നത് 7.5 ദശലക്ഷം ആളുകൾ

ഇന്ത്യക്ക് ബംഗ്ലാദേശ് എതിരാളി; പരിശീലന മത്സരം കളിക്കാതെ ഇംഗ്ലണ്ടും പാകിസ്ഥാനും

പക്ഷിപ്പനി: ആലപ്പുഴയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കും