കേരളം

കളിക്കിടെ പൊലീസ് വാഹനത്തിൽ തട്ടി, 'ഫുട്ബോൾ' കസ്റ്റഡിയിൽ!

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കളിക്കുന്നതിനിടെ ഫുട്ബോൾ വാഹനത്തിൽ തട്ടിയെന്നു പറഞ്ഞ് പൊലീസ് പന്ത് പിടിച്ചെടുത്തതായി പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോ​ഗ്യ കേന്ദ്രത്തിനു സമീപമുള്ള ​ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുള്ള വാക്കു തകർത്തിന്റെ വീഡിയോയും പുറത്തു വന്നു. 

വെള്ളിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്. ​വാ​ഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ​ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. വാഹനം മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞതായി കുട്ടികൾ വ്യക്തമാക്കുന്നു. എന്നാൽ പൊലീസ് അതിനു തയ്യാറായില്ല. 

അതിനിടെ പന്ത് പൊലീസ് വാഹനത്തിൽ കൊണ്ടു. ഇതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയർത്തു. പിന്നാലെ ഫുട്ബോൾ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പന്തുമായി പൊലീസ് പോയെന്നാണ് പരാതി. 

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വാഹനത്തിൽ അവിടെയെത്തി. വാഹനം മാറ്റണമെന്നും അല്ലെങ്കിൽ പന്തു കൊള്ളുമെന്നും പറഞ്ഞെങ്കിലും പൊലീസ് തയാറായില്ലെന്ന് കുട്ടികൾ പറയുന്നു.

കളിക്കുന്നതിനിടെ വാഹനത്തിൽ ഫുട്ബോൾ തട്ടിയതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയർക്കുകയും ഫുട്ബോൾ വാഹനത്തിൽ എടുത്തിട്ട് കൊണ്ടുപോകുകയുമായിരുന്നു. പന്ത് തിരികെ നൽകാൻ കുട്ടികൾ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ തയാറായില്ലെന്നാണ് പരാതി.

അതേസമയം ലഹരിക്കേസിൽ നേരത്തെ പ്രതിയായ യുവാവും ​ഗ്രൗണ്ടിലുണ്ടായിരുന്നു. ഇയാൾ മനപൂർവം പന്ത് വാഹനത്തിലേക്ക് അടിച്ചതാണെന്നു പൊലീസ് പറയുന്നു. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനു പൊലീസ് എതിരല്ല. സ്റ്റേഷനിൽ വന്ന് കുട്ടികൾക്ക് എപ്പോൾ വേണെമെങ്കിലും പന്ത് കൈപ്പറ്റാമെന്നും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയും റായ്ബറേലിയും അടക്കം 49 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്; ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ടം ഇന്ന്

അതിതീവ്ര മഴ, കാറ്റ്: ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത