കേരളം

ഇന്ന് സ്കൂളുകൾക്ക് പ്രവൃത്തിദിനം; ഹയർസെക്കൻഡറിക്ക് അവധി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; കേരളത്തിലെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനമായിരിക്കും. അക്കാദമിക് കലണ്ടർ അനുസരിച്ച് ഈ വർഷത്തെ 13 ശനിയാഴ്ചകൾ പ്രവൃത്തി ദിവസമായിരിക്കും. അധ്യായന വർഷത്തെ ആറാം പ്രവൃത്തി ദിനം അടിസ്ഥാനമാക്കി കുട്ടികളുടെ കണക്കെടുക്കും. ഏഴിനാണ് ആറാം പ്രവൃത്തിദിനം അന്നേദിവസം വൈകിട്ട് അഞ്ചുവരെ മാത്രമായിരിക്കും വിദ്യാലയങ്ങളിൽ നിന്ന് സമ്പൂർണ പോർട്ടലിൽ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയുക. 

എന്നാൽ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 2023-24 അക്കാദമിക് കലണ്ടര്‍ പ്രകാരം ജൂണ്‍ 3 ഉള്‍പ്പെടെയുള്ള ശനിയാഴ്ചകള്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് അവധിയാണ്. 

ജൂലൈ മാസത്തിൽ 3 ശനിയാഴ്ചകളാണ് പ്രവർത്തി ദിനമാവുക. ജൂലൈ 1,22,29 തീയതികളിൽ വരുന്ന ശനിയാഴ്ചകളാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം