കേരളം

അട്ടപ്പാടിയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു, ഒഴിവായത് വന്‍ ദുരന്തം

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു. ബസ് സമീപത്തെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അട്ടപ്പാടിക്ക് സമീപമാണ് ഓടുന്ന ബസിന്റെ ടയര്‍ ഊരിത്തെറിച്ചത്. മണ്ണാര്‍ക്കാടുനിന്ന് ആനക്കട്ടിയിലേക്ക് പോകുന്ന ബസാണ് അപകടത്തില്‍പെട്ടത്.

അപകട സമയത്ത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നാല്‍പതിലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ടയര്‍ ഊരിത്തെറിക്കാനിടയായ കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31ന് കേരളത്തില്‍; അതിതീവ്രമഴയ്ക്ക് സാധ്യത

ഇനി വെറും മാക്സ് അല്ല, ഡോ.മാക്സ്; പൂച്ചയ്‌ക്ക് ഡോക്ടറേറ്റ് നൽകി അമേരിക്കയിലെ സർവകലാശാല

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു