കേരളം

'താന്‍ നിരപരാധി'; വ്യാജരേഖ കേസില്‍ വിദ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അധ്യാപക ജോലിക്കായി വ്യാജ രേഖ നിര്‍മ്മിച്ച കേസില്‍ എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. വെള്ളിയാഴ്ചയാണ് വിദ്യ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു വിദ്യ കോടതിയെ സമീപിച്ചത്. 

ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന് മുന്നിലാണ് ഹര്‍ജി എത്തിയത്. വിഷയത്തില്‍ പൊലീസിനോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്. താന്‍ കേസില്‍ നിരപരാധിയാണെന്നും,  മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് വിദ്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോടതി നാളെ വീണ്ടും ഹര്‍ജി പരിഗണിക്കും. 

വ്യാജരേഖ കേസില്‍ ഈ മാസം ആറിനാണ് പൊലീസ് കേസെടുത്തത്. അതേസമയം വിദ്യ ഒളിവില്‍ തുടരുകയാണ്. വിദ്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. വിദ്യയുടെ ഒളിസങ്കേതം കണ്ടെത്താന്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയതായും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്