കേരളം

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ട്മെന്റിൽ തിരുത്തൽ; സമയപരിധി ഇന്ന് വൈകീട്ട് അഞ്ചുമണി വരെ മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റിൽ ഇന്നുകൂടി തിരുത്തൽ വരുത്താം. ഇന്നു വൈകീട്ട് അഞ്ചു മണി വരെയാണ്  ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സമയപരിധി. 

ഏകജാലക പോർട്ടലായ www.admission.dge.kerala.gov.in ൽ ലോഗിൻ ചെയ്ത്  ട്രയൽ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് പരിശോധിക്കാനും തിരുത്തൽ വരുത്താനുമുള്ള സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലെയും ഹെൽപ്പ്‌ ഡെസ്കുകളിലൂടെ ലഭിക്കും.

ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19 ന് പ്രസിദ്ധീകരിക്കും. ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലൈ ഒന്നിനുമാണ്.പട്ടിക വിഭാഗങ്ങൾ, ഒബിസി, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്ന ഈ സീറ്റുകൾ ഒന്നാം ഘട്ടത്തിലെ അവസാന അലോട്ട്മെന്റിലാകും അനുവദിക്കുക. 

പ്ലസ് വണ്ണിന് 4,59,119 പേർ അപേക്ഷിച്ചതിൽ 2,38,879 മെറിറ്റ് സീറ്റുകളിലേക്കാണ് അലോട്ട്മെന്റ്  നൽകിയിരിക്കുന്നത്. ആകെ 3,02353 മെറിറ്റ് സീറ്റുകൾ ഉണ്ടെങ്കിലും ഇതിൽ 63,474 സംവരണ സീറ്റുകൾ ഒഴിച്ചിട്ടാണ് ട്രയൽ അലോട്ട്മെന്റ്.  ജൂലൈ അഞ്ചിന് ക്ലാസുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.  

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

'ഫീസ് അടയ്ക്കാന്‍ പോകുന്നു എന്ന് പറഞ്ഞ് ഇറങ്ങി'; കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ചത് ഒരുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളായ 18 വയസ്സുകാര്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം