കേരളം

'പൊട്ടിയ ചെടിച്ചട്ടിക്ക് പകരം പണം, ക്ഷമാപണം നടത്തി കത്ത്'; അജ്ഞാതന്റെ നന്മയെ കുറിച്ച് ചിന്താ ജെറോം 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊട്ടിയ ചെടിച്ചട്ടിക്ക് പകരം പുതിയത് വാങ്ങാന്‍ പണം വെയ്ക്കുകയും ക്ഷമാപണം നടത്തുകയും ചെയ്ത അജ്ഞാതന്റെ നന്മ വിവരിച്ച് ഡിവൈഎഫ്‌ഐ നേതാവ് ചിന്താ ജെറോം.'ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്‌നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തില്‍ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും കുറിപ്പും പണവും വച്ച് പോയത്. ആ അജ്ഞാത സുഹൃത്തിന് നന്മ നേരുന്നു'- ചിന്താ ജെറോമിന്റെ ഫെയ്‌സ്ബുക്കിലെ വാക്കുകള്‍. ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നുള്ള മൂന്ന് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടായിരുന്നു കുറിപ്പ്.

കുറിപ്പ്:

ഇന്ന്  ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്ററില്‍ എത്തിയപ്പോള്‍ മുന്‍വശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടു. വാഹനങ്ങള്‍ നിരന്തരം വന്നു പോകുന്ന ഇടമായതിനാല്‍ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസില്‍ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയില്‍ നോക്കിയപ്പോള്‍ കതകിന്റെ സൈഡിലായി ഒരു കുറിപ്പില്‍ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.
ആ കുറിപ്പില്‍ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു.
ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്‌നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു
അജ്ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തില്‍ സത്യവും നന്മയും സ്‌നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്. 
ആ അജ്ഞാത സുഹൃത്തിന് സ്‌നേഹം ... നന്മകള്‍ നേരുന്നു..

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സോളാര്‍ സമരം പെട്ടെന്ന് അവസാനിച്ചത് എങ്ങനെയാണ്? മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

'നിങ്ങള്‍ ഇത്ര അധഃപതിച്ചോ?; ഇല്ലാക്കഥയുണ്ടാക്കി ആളുകളുടെ ജീവിതം തകര്‍ക്കുന്നത് എന്തിനാണ്'; ജിവി പ്രകാശ്

'സിനിമയില്ലെങ്കിൽ എന്റെ ശ്വാസം നിന്നു പോകും, ഞാൻ നിങ്ങളെ വിശ്വസിച്ചാണിരിക്കുന്നത്'; മമ്മൂട്ടി

'ഇതിഹാസമായി വിരമിക്കുന്നു'- ഛേത്രിക്ക് ഫിഫയുടെ ആദരം

ഈ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതി സൗജന്യമെന്ന് കെഎസ്ഇബി