കേരളം

സ്വപ്‌നയുടെ ജാമ്യം നീട്ടി; ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്ന സുരേഷിന്റെ ജാമ്യം കോടതി നീട്ടി ന്ല്‍കി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന നിബന്ധനയിലാണ് ജാമ്യം നീട്ടിയത്. 

സ്വപ്നയെയും സരിത്തിനെയും ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്യാത്തതില്‍ ഇഡിക്കെതിരെ കോടതി വിമര്‍ശനം ഉയര്‍ത്തി. കേസില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും മറ്റ് അറസ്റ്റ് രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു.

ശിവശങ്കറിന്റെ റിമാന്‍ഡ് ഓഗസ്റ്റ് അഞ്ചുവരെ നീട്ടി. ശിവശങ്കര്‍ ഒരുഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചില്ലെന്ന് ഇഡി കോടതിയില്‍ പറഞ്ഞു. 

ലൈഫ് മിഷന്‍ പദ്ധതിക്കായി യുഎഇ റെഡ് ക്രെസന്റ് നല്‍കിയ 19 കോടിയില്‍ 4.5 കോടി രൂപ കോഴയായി നല്‍കിയെന്നാണ് കേസ്. ശിവശങ്കറിനു കോഴയായി പണം നല്‍കിയെന്നും ഈ പണമാണു സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍നിന്നു കണ്ടെത്തിയതെന്നുമാണ് ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ട്രെയിനില്‍ വീണ്ടും അക്രമം; ടിക്കറ്റില്ലാതെ റിസര്‍വേഷന്‍ കോച്ചില്‍ കയറിയത് ചോദ്യം ചെയ്ത ടിടിഇക്ക് മര്‍ദ്ദനം

ഇന്ത്യന്‍ സേന പിന്‍വാങ്ങി; ഇപ്പോള്‍ വിമാനം പറത്താന്‍ ആളില്ല: മാലദ്വീപ്

തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് 80 രൂപ കുറഞ്ഞു

മൂവാറ്റുപുഴയില്‍ എട്ടുപേരെ കടിച്ച നായ ചത്തു; പേവിഷബാധയെന്ന് സംശയം