കേരളം

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; നാളെയും മറ്റന്നാളും അഡ്മിഷനെടുക്കാം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ രണ്ടാമത്തെ അലോട്ട്‌മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. 19,545 വിദ്യാർത്ഥികൾക്കാണ് രണ്ടാം ഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചത്. ജൂൺ 26, 27 തിയതികളിലാണ് പ്രവേശനം നടക്കുക. നാളെ രാവിലെ 10 മണി മുതൽ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിലെത്തി അഡ്മിഷനെടുക്കാം. ചെവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മുൻപായി സ്‌കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണം. 

അലോട്ട്‌മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്‌സാറ്റായ http://www.hscap.kerala.gov.inലെ കാൻഡിഡേറ്റ് ലോഗിൻ എസ്ഡബ്യൂഎസ് ലെ സെക്കൻഡ് അലോട്ട് റിസൾട്ട്‌സ് എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്‌മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന സ്‌കൂളിൽ വിദ്യാർത്ഥികൾ രക്ഷകർത്താവിനൊപ്പം പ്രവേശനത്തിൽ ആവശ്യമുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമിള്ള അലോട്ട്‌മെന്റ് ലെറ്റർ അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ നിന്ന് പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്.

ഒന്നാം ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. പ്രവേശന സമയത്ത് അടയ്‌ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്‌മെന്റ് ലഭിച്ചവർക്ക് താത്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്കാലിക പ്രവേശനത്തിന് ഫീസടയ്ക്കണ്ട. അലോട്‌മെന്റ് ലഭിച്ചിട്ടും താത്കാലികപ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്‌മെന്റുകളിൽ പരിഗണിക്കില്ല.

രണ്ടാം അലോട്ട്‌മെന്റിനൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കേണ്ടതാണ്. പ്രവേശന നടപടികൾ ഓരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിദേശ യാത്ര നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി തിരികെ തലസ്ഥാനത്ത്; ചോദ്യങ്ങളോട് മൗനം

ലഖ്‌നൗവിനോടും തോറ്റു മടക്കം, പത്ത് തോല്‍വിയോടെ മുംബൈയുടെ സീസണിന് അവസാനം

55 കോടിയുണ്ടോ, അമേരിക്കയില്‍ ഒരു പട്ടണം വാങ്ങാം!

സ്‌കൂള്‍ ഓഡിറ്റോറിയവും ഗ്രൗണ്ടും വിദ്യാര്‍ഥികള്‍ക്ക്, മറ്റ് ആവശ്യങ്ങള്‍ക്കു നല്‍കരുതെന്ന് ഹൈക്കോടതി

അരളിച്ചെടിയുടെ വിഷം ഹൃദയാഘാതത്തിന് കാരണമായി, സൂര്യയുടെ മരണത്തില്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്