കേരളം

പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ്; ജൂലൈ 31 വരെ നീട്ടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും വാങ്ങുന്നവര്‍ക്കുള്ള മസ്റ്ററിങ് ജൂലൈ 31 വരെ നീട്ടി. ജൂണ്‍ 30ന് മസ്റ്ററിങ് അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതി സ്‌റ്റേയെ തുടര്‍ന്ന് മസ്റ്ററിങ് ഒരു മാസത്തോളം തടസ്സപ്പെട്ട സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്.

പെന്‍ഷന്‍ വാങ്ങുന്നവര്‍ ജീവിച്ചിരിക്കുന്നെന്നും സ്ഥലത്തുണ്ടെന്നും ഉറപ്പാക്കാന്‍ ഈ വര്‍ഷം മുതലാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയത്. ഏപ്രില്‍ ഒന്നിന് അക്ഷയ കേന്ദ്രങ്ങള്‍ വഴി സംവിധാനം ആരംഭിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള കോമണ്‍ സര്‍വീസ് സെന്ററുകളെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു.

തുടര്‍ന്ന് നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. 12ന് ശേഷം സ്‌റ്റേ നീട്ടാത്തതിനാല്‍ മസ്റ്ററിങ് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. നിലവില്‍ 60 ശതമാനത്തോളം പേര്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

മകൾ തടസം, 16 കാരിയെ കഴുത്തിൽ ഷാൾ മുറുക്കി കൊന്ന് കിണറ്റിൽ തള്ളി: അമ്മയ്ക്കും കാമുകനും ജീവപര്യന്തം

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്: ഫലപ്രദമായ മരുന്നുകളില്ല; സാധ്യമായ എല്ലാ ചികിത്സയും നല്‍കുമെന്ന് വീണാ ജോര്‍ജ്

തളര്‍ന്നു കിടന്ന അച്ഛനെ ഉപേക്ഷിച്ച് വീട് ഒഴിഞ്ഞുപോയ മകന്‍ അറസ്റ്റില്‍

മുഖത്തെ കരിവാളിപ്പ് അകറ്റാം; തൈര് ഇങ്ങനെയൊന്ന് ഉപയോ​ഗിച്ചു നോക്കൂ