കേരളം

നിർമാതാവ് ആന്റോ ജോസഫ് സംസ്‌കാര സാഹിതി സംസ്ഥാന ചെയർമാൻ; കൺവീനർ ആലപ്പി അഷറഫ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെപിസിസിയുടെ കലാ-സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി സംസ്ഥാന ചെയർമാനായി സിനിമാ നിർമാതാവ് ആന്റോ ജോസഫിനെ നി‌യമിച്ചു. കൺവീനർ സ്ഥാനത്തേക്ക് ആലപ്പി അഷറഫിനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി നിയമിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്.

മലയാള ചലച്ചിത്ര മേഖലയിൽ വിതരണം, നിർമാണം എന്നീ മേഖലകളിൽ പ്രമുഖരാണ് ആന്റോ ജോസഫും ആലപ്പി അഷ്റഫും. പ്രൊഡക്ഷൻ അസോസിയേറ്റായി തുടക്കം കുറിച്ച ആന്റോ പിന്നീട് വ്യവസായമേഖലയിലേക്ക് കടക്കുകയായിരുന്നു. മാലിക്, ടേക്ക് ഓഫ്, ദി പ്രീസ്റ്റ് തുടങ്ങി നിരവധി ഹിച്ച് ചിത്രങ്ങൾ നിർമിച്ച ആന്റോ ജോസഫ് ഈ വർഷം പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായ 2018-ന്റെ നിർമാണ പങ്കാളികളിൽ ഒരാൾ കൂടിയാണ്. മിമിക്രി കലാകാരനായി തുടക്കമിട്ട ആലപ്പി അഷറഫ് സംവിധായകൻ, നിർമാതാവ്, ഡബിം​ഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

ലാറ്റിനമേരിക്കയില്‍ ആദ്യം, 2027ലെ ഫിഫ വനിതാ ലോകകപ്പ് ബ്രസീലില്‍

തിരുവഞ്ചൂര്‍ എന്നെ ഇങ്ങോട്ടാണ് വിളിച്ചത്, ജോണ്‍ മുണ്ടക്കയം പറയുന്നത് ഭാവനാസൃഷ്ടി; നിഷേധിച്ച് ജോണ്‍ ബ്രിട്ടാസ്

സ്‌കൂളിന്റെ ഓടയില്‍ മൂന്നുവയസുകാരന്റെ മൃതദേഹം; നാട്ടുകാര്‍ സ്‌കൂളിന് തീയിട്ടു, അന്വേഷണം

ഉയർന്ന രക്തസമ്മർദ്ദത്തെ പ്രതിരോധിക്കാം