കേരളം

'സുധാകരന്റെ വീക്ക്‌നസ് പണം; നിരന്തരം അഴിമതി നടത്തി, എകെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു'

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന് എതിരെ ഗുരുതര ആരോപണങ്ങളുമായി വിജിലന്‍സ് അന്വേഷണത്തിന് പരാതി നല്‍കിയ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. സുധാകരന്റെ വീക്ക്‌നസ് പണമാണ്. വനംമന്ത്രിയായ ശേഷം കെ സുധാകരന്‍ നിരന്തരം അഴിമതി നടത്തിയെന്നും ഇക്കാര്യങ്ങള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും പ്രശാന്ത് ബാബു പറഞ്ഞു. 2021 ജൂണിലാണ് വിജിലന്‍സില്‍ പ്രശാന്ത് ബാബു പരാതി നല്‍കിയത്. സുധാകരന്റെ പ്രധാന വീക്ക്‌നെസ് പണമാണെന്ന് പ്രശാന്ത് ബാബു മാധ്യമങ്ങളോട് പറഞ്ഞു.

'വനംമന്ത്രിയായ ശേഷം സുധാകരന്‍ നിരന്തരം അഴിമതി നടത്തി. ഇക്കാര്യങ്ങള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അന്വേഷണം നടത്താമെന്ന് പറഞ്ഞെങ്കിലും പിന്നീട് തുടര്‍ ചലനമുണ്ടായില്ല. താന്‍ നഗരസഭാ കൗണ്‍സിലറായിരിക്കേ സുധാകരന്‍ വന്‍ അഴിമതിക്ക് ശ്രമിച്ചു. പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിക്കപ്പെടും, ഇപ്പോള്‍ പിടിക്കപ്പെട്ടു. രാജാസ് സ്‌കൂള്‍ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നടന്നത് വന്‍ അഴിമതിയാണ്. പലരില്‍ നിന്നും സുധാകരന്‍ പണം വാങ്ങി'- പ്രശാന്ത് ബാബു പറഞ്ഞു. നാളെ മൊഴിയെടുക്കാന്‍ വിജിലന്‍സ് വിളിച്ചിട്ടുണ്ടെന്നും കൃത്യമായ കാര്യങ്ങള്‍ പറയുമെന്നും പ്രശാന്ത് ബാബു കൂട്ടിച്ചേര്‍ത്തു. 

പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ വിജിലന്‍സ് കോഴിക്കോട് യൂണിറ്റാണ് സുധാകരനെതിരെ പ്രാഥമിക അന്വേഷണം തുടങ്ങിയത്. സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരന്റെ ഭാര്യയുടെ ശമ്പള വിവരങ്ങള്‍ തേടി സ്‌കൂള്‍ പ്രിന്‍സിപ്പലിന് വിജിലന്‍സ് നോട്ടിസ് നല്‍കി. 2001 മുതലുള്ള ശമ്പളത്തിന്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നല്‍കണമെന്നാണ് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ണൂര്‍ കാടാച്ചിറ ഹൈസ്‌കൂളില്‍ അധ്യാപികയായിരുന്നു സ്മിത സുധാകരന്‍. എന്നാല്‍ കള്ളപ്പണമുണ്ടെങ്കല്‍ കണ്ടെത്തട്ടെ എന്നായിരുന്നു വിജിലന്‍സ് അന്വേഷണത്തോടുള്ള സുധാകരന്റെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന