കേരളം

ടൈപ്പ് വൺ പ്രമേഹരോ​ഗിയായ മകന് ഇൻഷുറൻസ് സഹായം ഇല്ല; ബാലാവകാശ കമ്മിഷനിൽ പരാതിയുമായി അമ്മ  

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടൈപ്പ് വൺ പ്രമേഹ ബാധിതനായ മകന് ചികിത്സയ്ക്കു സഹായം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അമ്മ. മകന്റെ പ്രമേഹ ചികിത്സയ്ക്കു സഹായം ചോദിച്ചപ്പോൾ അനുവദിക്കാനാകില്ലെന്ന് കമ്പനി അറിയിച്ചെന്ന് കുട്ടിയുടെ അമ്മ ബാലാവകാശ കമ്മിഷനിൽ പരാതി നൽകി. പൊതുമേഖല, സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ നിന്നു ടൈപ്പ് വൺ പ്രമേഹ ബാധിതനായ മകനെ ഒഴിവാക്കുന്നെന്നാണ് പരാതി. 

തനിക്കും ഭർത്താവിനും മകനും ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിനു വേണ്ടി സ്വകാര്യ ഇൻഷുറൻസ് കമ്പനിയെ സമീപിച്ചത്. അർബുദ ബാധിതനായതിനാൽ ഭർത്താവിന് ഫാമിലി ഇൻഷുറൻസ് ലഭിക്കില്ല. അദ്ദേഹം മാത്രമായി കാൻസർ പാക്കേജ് എടുക്കണം. ഇതോടെയാണ് അമ്മയും മകനും ഇൻഷുറൻസ് എടുത്തത്. തുടർന്ന് മകന്റെ പ്രമേഹ ചികിത്സയ്ക്കായി സഹായം ചോദിച്ചപ്പോൾ അനുവദിക്കാനാകില്ലെന്നായിരുന്നു കമ്പനി പറഞ്ഞത്. 

കുട്ടികൾക്കുള്ള പ്രമേഹ ചികിത്സയ്ക്കു പരിരക്ഷ ലഭിക്കില്ലെന്നും 18 വയസ്സു കഴിഞ്ഞാൽ മാത്രമേ പ്രമേഹത്തിനു പരിരക്ഷയുള്ളൂ എന്നുമാണ് കമ്പനിയുടെ വാദം. സർക്കാർ മേഖലയിലെ ഇൻഷുറൻസ് കമ്പനികളെ സമീപിച്ചപ്പോഴും ഇതേ മറുപടി തന്നെയായിരുന്നെന്ന് അവർ പറഞ്ഞു. തുടർന്നാണ് പരാതിയുമായി ബാലാവകാശ കമ്മിഷനെ സമീപിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിപ്പിച്ചു; ഒപി നിര്‍ത്തിവെച്ച് ഡോക്ടറെത്തി; കലക്ടര്‍ക്കെതിരെ പരാതി

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?,അഞ്ചുകാര്യങ്ങള്‍ ശ്രദ്ധിക്കുക

നാണംകെട്ട തോല്‍വി, രാഹുലിനെ നിര്‍ത്തിപ്പൊരിച്ച് സഞ്ജീവ് ഗോയങ്ക, പ്രതിഷേധിച്ച് ആരാധകര്‍,വിഡിയോ

വേനല്‍ക്കാലത്ത് വിൻഡോ ​ഗ്ലാസ് അടച്ചുള്ള കാർ യാത്ര; കാൻസർ വരാൻ വേറെ വഴി വേണ്ട, പഠനം

ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; ഈ അഞ്ചുകാര്യങ്ങള്‍ മറക്കരുത്!