കേരളം

പൊലീസിനു നേര്‍ക്ക് ബോംബെറിഞ്ഞു; പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 62 വര്‍ഷം കഠിന തടവും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസിനുനേരെ ബോംബെറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ച പോക്‌സോ കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 62 വര്‍ഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി എംബി ഷിബുവിന്റേതാണ് ഉത്തരവ്. ചുരുട്ട എന്ന അപരനാമമുള്ള കൊടുംകുറ്റവാളിയായ പ്രതി ഭാര്യയുടെ ആദ്യ വിവാഹത്തിലെ 14 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

2021ലാണ് സംഭവം. പെണ്‍കുട്ടിയെ പ്രതി കടത്തികൊണ്ടു വന്നു കൂടെ താമസിപ്പിക്കുകയാണുണ്ടായത്. കഴക്കൂട്ടം പൊലീസ് പ്രതിയെ അന്വേഷിക്കവെ പ്രതി പെണ്‍കുട്ടിയുമായി തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒളിവില്‍ കഴിഞ്ഞു. തുമ്പ പൊലീസ് പ്രതിയുടെ ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതി പൊലീസിനു നേരെ ബോംബെറിഞ്ഞ ശേഷം രക്ഷപ്പെട്ടു.നിരവധി കേസില്‍ പ്രതിയായ ഇയാളെ പൊലീസ് തന്ത്രപൂര്‍വം പിടികൂടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു

20 വയസ് മാത്രം പ്രായം; ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് താരം ജോഷ് ബേക്കര്‍ അന്തരിച്ചു

കർണാടക സംഗീതജ്ഞൻ മങ്ങാട് കെ നടേശൻ അന്തരിച്ചു

ഇന്ന് ഡ്രൈവിങ് ടെസ്റ്റ് നടക്കുമോ?; പ്രതിസന്ധി പരിഹരിക്കാന്‍ ചര്‍ച്ച