കേരളം

എല്ലാ സ്‌കൂളുകളിലും പത്താം ക്ലാസ് വരെ മലയാള പഠനം ഉറപ്പാക്കണം; ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാര്‍ശ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളിലും 10-ാം ക്ലാസ് വരെ മലയാളം പഠിക്കാനുള്ള അവസരം ഉറപ്പുവരുത്തണമെന്ന് നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാര്‍ശ . മലയാളത്തില്‍ നിശ്ചിത യോഗ്യതയുള്ള ഭാഷാധ്യാപകരുടെ സേവനം സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്നും ഇംഗ്ലിഷില്‍ നിന്നു മലയാളത്തിലേക്കും തിരിച്ചുമുള്ള  വിവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ പാഠ്യമത്സര വിഷയമാക്കണമെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍  നിര്‍ദേശിച്ചു. 

എല്ലാ സ്‌കൂളുകളിലും മലയാള പഠനം നടക്കുന്നുണ്ടോയെന്നും യോഗ്യരായ അധ്യാപകരുണ്ടോയെന്നും പരിശോധിക്കാന്‍ ഉചിതമായ സംവിധാനം ഏര്‍പ്പെടുത്തണം. മാത്യു ടി തോമസ് അധ്യക്ഷനായ സമിതി അഭിപ്രായ രൂപീകരണം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 

സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയലുകള്‍  മലയാളത്തില്‍  കൈകാര്യം ചെയ്യുന്നതിനു പദകോശം രൂപപ്പെടുത്തണം. സര്‍ക്കാര്‍ ജോലിക്കായുള്ള മത്സര പരീക്ഷകളും അഭിമുഖങ്ങളും മലയാളത്തിലായിരിക്കണം തുടങ്ങി മലയാള ഭാഷയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്ന മറ്റു ശുപാര്‍ശകളും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി