കേരളം

ഗവി, കൊച്ചി കപ്പൽ യാത്ര, കുമരകം ബോട്ട് സർവീസ്; വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കെഎസ്ആർടിസി, വിശദാംശങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കൊല്ലം യൂണിറ്റിൽ നിന്നു നാലിന് ഗവിയിലേക്ക് യാത്ര സംഘടിപ്പിക്കുന്നു. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 10.30ന് തിരികെ എത്തും. അഞ്ചു ഡാമുകളിലൂടെ പ്രകൃതിഭംഗി ആസ്വദിച്ച് പാഞ്ചാലിമേട്ടിൽ എത്തിച്ചേരുന്ന യാത്രയിൽ എൻട്രി ഫീസ്, ഉച്ചഭക്ഷണം, ബോട്ട് യാത്ര എന്നിവ ഉൾപ്പെടെ 1650 രൂപയാണ് ഒരാൾക്ക് ചെലവ്.

7ന് കൊച്ചിയുടെ ഓളപ്പരപ്പിലൂടെ യാത്ര പോകുന്ന കപ്പലിൽ കയറുന്നതിനും കെഎസ്ആർടിസി അവസരം ഒരുക്കുന്നുണ്ട്. മുതിർന്നവർക്ക് 3500 രൂപയും 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 1800 രൂപയുമാണ് നിരക്ക്.

11 ന് ആലപ്പുഴ കുമരകം ഹൗസ് ബോട്ട് യാത്രയാണ് മറ്റൊന്ന്. ഉച്ചഭക്ഷണം, വെൽക്കം ഡ്രിങ്ക്, ചായ  എന്നിവ ഉൾപ്പെടെ 1450 രൂപയാണ് നിരക്ക്. അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും: 9496675635, 9447721659.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

വീട് വെക്കാനായി വയോധിക സ്വരൂക്കൂട്ടിയ പണം കവര്‍ന്നു, സംഭവം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ

​'ഗുരുവായൂരമ്പല നടയിൽ' വ്യാജൻ സോഷ്യൽമീഡിയയിൽ; കേസെടുത്ത് സൈബർ പൊലീസ്

വല്യമ്മക്കൊപ്പം പശുവിനെ കെട്ടാന്‍ പോയി, മൂന്നു വയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

ഇരട്ടത്താടി ഒഴിവാക്കാം; മുഖത്തെ കൊഴുപ്പ് നീക്കം ചെയ്യാൻ വ്യായാമങ്ങൾ