കേരളം

ഗുരുവായൂര്‍ ആനയോട്ടം: ഗോകുല്‍ ജേതാവ് - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ആരംഭം കുറിച്ചു നടന്ന ആനയോട്ടത്തില്‍ ഗോകുല്‍ ജേതാവായി. ചെന്താമരാക്ഷന്‍, ദേവി, ഗോകുല്‍, കണ്ണന്‍, വിഷ്ണു എന്നീ ആനകളെയാണ് മുന്‍നിരയില്‍ ഓടുന്നതിന് തെരഞ്ഞെടുത്തിരുന്നത്.
രവികൃഷ്ണന്‍, ഗോപികണ്ണന്‍ എന്നീ കൊമ്പന്‍മാര്‍ കരുതലാനകളായിട്ടുണ്ടായിരുന്നു.

ക്ഷേത്രത്തില്‍ നാഴികമണി മൂന്ന് അടിച്ചതോടെ ആനകള്‍ക്ക് അണിയിക്കാനുള്ള മണികളുമായി പാപ്പാന്‍മാര്‍ മഞ്ജുളാല്‍ പരിസരത്ത് തയ്യാറായി നില്‍ക്കുന്ന ആനകളുടെ അടുത്തേക്ക് ഓടി.
മണികള്‍ ആനകള്‍ക്ക് അണിയിച്ച് മാരാര്‍ ശംഖ് ഊതിയതോടെ
ആനകള്‍ ക്ഷേത്രം ലക്ഷ്യമാക്കി ഓടി.
ക്ഷേത്ര ഗോപുരത്തില്‍ ആദ്യം ഓടി എത്തിയത് ഗോകുലാണ്. 

നേരത്തെ വിദഗ്ദ്ധ സമിതി തെരഞ്ഞെടുത്ത 10 ആനകളുടെ പേരുകള്‍ നറുക്കിട്ടെടുത്താണ് മുന്‍നിരയില്‍ ഓടുന്നതിനുള്ള ആനകളെ നിശ്ചയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ